ആശങ്കയൊഴിയാതെ മഹാരാഷ്ട്ര; ദിനം പ്രതി കൊവിഡ് രോഗികള്‍ ഇരട്ടിക്കുന്നു

മുംബൈ: രാജ്യത്തെ ആശങ്കയിലാഴ്ത്തി ദിനം പ്രതി മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതര്‍ കൂടുന്നു മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് ഇന്ന് മാത്രം 97 പേരാണ് മരിച്ചത്. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 1792 ആയി. ഇന്ന് 2091 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 54758 ആയി.

മുംബൈയില്‍ രോഗികളുടെ എണ്ണം 32000 കടന്നു. ഇന്ന് 1168 പേര്‍ക്ക് രോഗം ഭേദമായി. സംസ്ഥാനത്താകെ ഇതുവരെ 16954 പേര്‍ രോഗമുക്തി നേടിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അതേ സമയം തമിഴ്‌നാട്ടിലും കൊവിഡ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടാകുന്നത്. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ 646 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 17,728 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 9 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 127 ആയി ഉയര്‍ന്നു. ചെന്നൈയില്‍ മാത്രം 8 പേരാണ് മരിച്ചത്. ഇന്നുമാത്രം ചെന്നൈയില്‍ 509 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Top