കോവിഡ് വ്യാപന നിരക്ക് കുറഞ്ഞ് മഹാരാഷ്ട്ര

മുംബൈ ;കോവിഡ് വ്യാപനത്തിന്റ ആദ്യ നാളുകളിൽ ഏറെ ആശങ്കയുണർത്തിയ മഹാരാഷ്ട്രയിൽ നിന്നും ഇപ്പോൾ വരുന്നത് പ്രതീക്ഷയുടെ വാർത്തകളാണ്. ആദ്യകാലത്ത് കോവിഡ് വ്യാപനതോത് ഏറ്റവുമധികം കണ്ട സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയിൽ ഇപ്പോൾ കോവിഡ് നിരക്ക് വളരെ കുറവ് മാത്രമേ റിപ്പോർട്ട്‌ ചെയ്യുന്നൊള്ളു.

ഇന്ന് 5,902 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 7,883 പേർ രോഗമുക്തി നേടി. 1,27,603 രോഗികളാണ് സംസ്ഥാനത്ത് ചികിത്സയിൽ തുടരുന്നത്. പുതുതായി 156 മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 43,710 ആയി. മഹാരാഷ്ട്രയെ പോലെ കോവിഡ് വ്യാപനത്തിൽ മോശം അവസ്ഥയിലായിരുന്ന തമിഴ് നാട്ടിലും ഇപ്പോൾ രോഗബാധിതരുടെ എണ്ണം കുറയുന്നതായാണ് കണക്ക്.

Top