മഹാരാഷ്ട്ര അഹമ്മദ് നഗറില്‍ രണ്ട് എന്‍സിപി പ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചു

Shot dead

മുംബൈ: മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ രണ്ട് എന്‍സിപി പ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചു. യോഗേഷ് റാലെബത്ത്, അര്‍ജ്ജുന്‍ റാലെബത്ത് എന്നിവരാണ് വെടിയേറ്റു മരിച്ചത്. ശനിയാഴ്ച വൈകുന്നേരം 6.45നാണ് സംഭവം.

ജാംനറില്‍ കടയ്ക്കു മുന്നിലിരിക്കുമ്പോള്‍ രണ്ടംഗസംഘം ബൈക്കിലെത്തി ഇരുവര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. എട്ടു തവണ സംഘം വെടിയുതിര്‍ത്തു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണോ ഈ കൊലയ്ക്കു പിന്നിലെന്ന് സ്ഥിരീകരിച്ചിട്ടില്ല.

Top