maharashtra nine workers die inhaling poisonous gas

മുംബൈ: മഹാരാഷ്ട്രയിലെ ലാത്തൂരില്‍ കീര്‍ത്തി ഓയില്‍ മില്‍സ് ഫാക്ടറിയില്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ഒന്‍പത് തൊഴിലാളികള്‍ മരിച്ചു. ഇന്നലെ രാത്രിയിലായിരുന്നു അപകടം.

ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഏതാനും തൊഴിലാളികള്‍ കുഴഞ്ഞുവീണു. ഇവരെ രക്ഷപെടുത്താന്‍ മറ്റുള്ളവര്‍ ടാങ്കിലേക്ക് ഇറങ്ങി. ഇതിനിടെയാണ് തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടതെന്ന് അഗ്‌നിശമന സേനാ വൃത്തങ്ങള്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം തുടങ്ങി.

Top