മഹാരാഷ്ട്രയിൽ കൊവിഡ് രൂക്ഷം: സൗജന്യ ഓക്സിജൻ എത്തിക്കുമെന്ന് മുകേഷ് അംബാനി

മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ കൊവിഡ് സാഹചര്യം അതിരൂക്ഷമായി തുടരുന്നു. ഈ അവസ്ഥയിൽ ആശുപത്രിയിലേക്ക് ആവശ്യമായ ഓക്സിജൻ സൗജന്യമായി എത്തിക്കുമെന്ന് മുകേഷ് അംബാനി വ്യക്തമാക്കി. ഇതിനോടകം തന്നെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഗുജറാത്തിലെ ജാംനഗർ മുതൽ മഹാരാഷ്ട്രവരെയുള്ള മേഖലയിൽ സൗജന്യമായി ഓക്സിജൻ വിതരണം ആരംഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

ആശുപത്രികളും നിറഞ്ഞു കവിഞ്ഞതോടെ കൊവിഡ് ചികിത്സയ്ക്ക് വൻ പ്രതിസന്ധിയാണ് രാജ്യത്തെ പല ആശുപത്രികളും നേരിടുന്നത്. ജാഗ്രതയും കരുതലും കൈവിട്ടാൽ രാജ്യത്ത് കൊവിഡ് കണക്കുകളും മരണ നിരക്കുകളും കൂടാനുള്ള സാധ്യതയാണ് വീണ്ടും കാണുന്നത്. പല ആശുപത്രികളിലും നീണ്ട നിര തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്.

 

Top