കോവിഡ് രോഗത്തില്‍ നിന്ന് മോചിതനായി; അശോക് ചവാന്‍ ആശുപത്രി വിട്ടു

മുംബൈ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മഹാരാഷ്ട്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാന്‍ രോഗ മുക്തനായി. രോഗത്തില്‍ നിന്ന് മോചിതനായ ചവാന്‍ ഇന്ന് ഉച്ചയോടെ ആശുപത്രി വിട്ടു.

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രികൂടിയായ അശോക് ചവാന് മെയ് 25-നാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മഹരാഷ്ട്രയിലെ മറ്റൊരു മന്ത്രിയും എന്‍സിപി നേതാവുമായ ജിതേന്ദ്ര അഹ്വാദിനും നേരത്തെ കോവിഡ് ബാധിച്ചിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹവും രോഗമുക്തി നേടി.

അതേസമയം, മഹാരാഷ്ട്രയില്‍ ഇതുവരെ 74860 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 2587 മരണവും റിപ്പോര്‍ട്ട് ചെയ്തു.

Top