മഹാരാഷ്ട്രയില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം; രണ്ട് നാട്ടുകാര്‍ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലാണ് മാവോയിസ്റ്റ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ രണ്ട് നാട്ടുകാര്‍ കൊല്ലപ്പെട്ടു. സുക്മ ജില്ലയിലെ കിസ്താരം മേഖലയിലാണ് ആക്രമണമുണ്ടായത്.

കഴിഞ്ഞ ദിവസം ഗഡ്ചിറോളിയിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ 15 സൈനികരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സൈനികര്‍ സഞ്ചരിച്ച വാഹനത്തിന് നേര്‍ക്ക് മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയത്. സ്‌ഫോടനത്തില്‍ സൈന്യം സഞ്ചരിച്ച വാഹനം പൂര്‍ണമായും തകര്‍ന്നു.

Top