കൊവിഡ് കണക്ക് അറുപതിനായിരം കടന്ന് മഹാരാഷ്ട്ര: ലോക്ക്ഡൗണിന് സാധ്യത

മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ കൊവിഡ് സാഹചര്യം അതീവ ഗുരുതരമായി തുടരുന്നു.  പ്രതിദിന കൊവിഡ് കേസുകൾ അറുപതിനായിരം കടന്നു. 24 മണിക്കൂറിനിടെ 63,294 പേർക്ക് രോഗം സ്ഥിരീകരിച്ചു. 349 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം മുപ്പത്തിനാല് ലക്ഷം കടന്നു. അഞ്ചര ലക്ഷത്തിലധികം രോഗികൾ ചികിത്സയിലുണ്ട്.

സ്ഥിതി വിലയിരുത്താൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അടിയന്തര യോഗം ചേർന്നു. ഡോ.പ്രദീപ് വ്യാസ്, ഡോ.ടി.പി ലഹാനെ, ഡോ.സഞ്ജയ് ഓക്ക്, അവിനാഷ് സൂപ്, ജോ. ശശാങ്ക് ജോഷി, ഡോ.രാഹുൽ പണ്ഡിറ്റ് എന്നിവരടങ്ങുന്ന ടാസ്‌ക്ക് ഫോഴ്‌സിനെ കൂടി ഉൾപ്പെടുത്തിയ യോഗമാണ് ചേർന്നത്. കൊവിഡ് വ്യാപനം തടയാൻ ലോക്ക്ഡൗൺ വേണമെന്നായിരുന്നു ടാസ്‌ക് ഫോഴ്‌സിന്റെയും അഭിപ്രായം.

Top