വരള്‍ച്ച നേരിടാനുള്ള നടപടികള്‍ ഫലംകണ്ടില്ല ; മൂന്നാം ലോംഗ് മാർച്ചിനൊരുങ്ങി കിസാൻ സഭ

മുംബൈ : വരള്‍ച്ചയും കാര്‍ഷിക പ്രതിസന്ധിയും ഉയര്‍ത്തി മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി കിസാന്‍ സഭ. ജൂണ്‍ ആദ്യം അഖിലേന്ത്യ കിസാന്‍ സഭ സമരത്തിന് തുടക്കമിടും.

വരള്‍ച്ച നേരിടാനുള്ള നടപടികള്‍ ഫലംകണ്ടിട്ടില്ല. നാല് ശതമാനം വെള്ളം മാത്രമാണ് വരള്‍ച്ചാ മേഖലകളിലെ ഡാമുകളില്‍ അവശേഷിക്കുന്നത്. കൃഷി തകര്‍ച്ചയും ആത്മഹത്യയും തുടരുന്നു. സര്‍ക്കാരിനെതിരെ എന്‍സിപിയും കോണ്‍ഗ്രസും ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി കഴിഞ്ഞു.

ഈ വര്‍ഷം ശരാശരി ആറ് കര്‍ഷകര്‍ ദിവസം ആത്മഹത്യചെയ്യുന്നുവെന്നാണ് പുറത്തു വരുന്ന കണക്കുകള്‍. വരള്‍ച്ചാബാധിത മേഖലകള്‍ സന്ദര്‍ശിച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ്പവാറും പിസിസി അധ്യക്ഷന്‍ അശോക് ചവാനും ശക്തമായ വിമര്‍ശനമാണ് ഉയര്‍ത്തിയിരുന്നത്. വരള്‍ച്ചാ ബാധിത മേഖലകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തതിലും പ്രതിഷേധം ശക്തമാണ്.

Top