മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് രാജിവെച്ചു

മുംബൈ: അഴിമതി ആരോപണത്തെ തുടര്‍ന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് രാജിവെച്ചു. ദേശ്മുഖ് രാജിക്കത്ത് മുഖ്യമന്ത്രി ഉദ്ധവ് താക്കറേയ്ക്ക് കൈമാറി. ദേശ്മുഖിനെതിരായ ആരോപണങ്ങളില്‍ സിബിഐ അന്വേഷണം നടത്താന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടതിനെത്തുടര്‍ന്നാണ് രാജി.

മുംബൈ മുന്‍ പോലീസ് കമ്മിഷണര്‍ പരംബീര്‍ സിങ് ഉന്നയിച്ച ആരോപണത്തില്‍ കുരുങ്ങിയതാണ് ദേശ്മുഖിന്റെ രാജിയിലേക്ക് നയിച്ചത്. ദേശ്മുഖിന് എതിരായ പരംബീര്‍ സിങ്ങിന്റെ ആരോപണങ്ങളില്‍ സി.ബി.ഐയോട് പ്രാഥമിക അന്വേഷണം നടത്താനും 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തൊട്ടുപിന്നാലെയാണ് ദേശ്മുഖ് രാജി സമര്‍പ്പിച്ചത്.

 

Top