സര്‍ക്കാര്‍ രൂപീകരിക്കാനല്ല പ്രതിപക്ഷത്ത് ഇരിക്കാനാണ് തീരുമാനം: ശരദ് പവാര്‍

മുംബൈ :മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 288 സീറ്റുകളില്‍ 220 ലും ബിജെപി-ശിവസേന സഖ്യം വിജയിക്കുമെന്ന പ്രവചനങ്ങള്‍ അസ്ഥാനത്തായെന്നും എന്‍സിപി പ്രതിപക്ഷത്തിരിക്കുമെന്നും എന്‍സിപി മേധാവി ശരദ് പവാര്‍. അധികാരത്തിന്റെ ധാര്‍ഷ്ഠ്യം ജനങ്ങള്‍ക്ക് ഇഷ്ടമല്ലെന്നത് വ്യക്തമാക്കുന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലമെന്നും എന്‍സിപിയില്‍ നിന്ന് ബിജെപിയിലേക്കും ശിവസേനയിലേക്കും ചാടിയ നേതാക്കളെ ഉന്നംവച്ച് കൂറുമാറ്റം ജനങ്ങള്‍ അംഗീകരിക്കില്ലെന്നും പവാര്‍ പറഞ്ഞു.

ബിജെപിയെ പുറത്താക്കി ശിവസേനയ്ക്ക് സര്‍ക്കാര്‍രൂപവത്കരിക്കാന്‍ കോണ്‍ഗ്രസ്സും എന്‍സിപിയും സഹായം വാഗ്ദാനം ചെയ്തേക്കുമെന്ന ആരോപണങ്ങളെയും ശരദ് പവാര്‍ തള്ളി. ‘അത്തരമൊരു തീരുമാനമെടുത്തിട്ടില്ല. അങ്ങനൊരു നിര്‍ദേശം ആരും വെച്ചിട്ടുമില്ല’, സര്‍ക്കാര്‍രൂപവത്കരിക്കാനല്ല പ്രതിപക്ഷത്ത് ഇരിക്കാനാണ്തീരുമാനമെന്നും പവാര്‍ പറഞ്ഞു.

അതേസമയം മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കി ബിജെപി-ശിവസേനാ സഖ്യം. 288 സീറ്റിലെയും വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 158സീറ്റില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. വോട്ടെണ്ണലിന്റെ ആരംഭം മുതല്‍ മേധാവിത്തം പുലര്‍ത്തുന്ന ബിജെപി, ലീഡ് ചെയ്യുന്ന സീറ്റുകളുടെ എണ്ണം ഒരു ഘട്ടത്തിലും 150ന് താഴേയ്ക്കു പോയിട്ടില്ല. മഹാരാഷ്ട്രയില്‍ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 145 സീറ്റുകളാണ്. യുപിഎയ്ക്ക് നിലവില്‍ 94 സീറ്റുകളില്‍ ലീഡുണ്ട്. എന്‍ഡിഎ, യുപിഎ ഇതര കക്ഷികള്‍ 30 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

അതേസമയം ഹരിയാനയില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെ പിന്തള്ളി കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത മുന്നേറ്റമാണ് നടക്കുന്നത് ഹരിയാനയില്‍ 90 സീറ്റുകളില്‍ 75 സീറ്റുകള്‍ ലക്ഷ്യം വെച്ചിറങ്ങിയ ബിജെപിക്ക് ഇതുവരെ വ്യക്തമായ മേല്‍ക്കൈ നേടാനായിട്ടില്ല. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി 40സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് 31സീറ്റുകളില്‍ മുന്നേറുന്നുണ്ട്. 46 സീറ്റുകളാണ് ഹരിയാനയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത്.മറ്റു കക്ഷികള്‍ക്ക് 18ീറ്റില്‍ ലീഡുണ്ട്.

Top