കോവിഡ് പരിശോധന; മഹാരാഷ്ട്രയിലെ സ്വകാര്യ ലബോറട്ടറികളില്‍ നിരക്ക് കുറച്ചു

മുംബൈ: സ്വകാര്യ ലബോറട്ടറികളില്‍ കോവിഡ് പരിശോധനക്കുള്ള നിരക്ക് വെട്ടിക്കുറച്ച് മഹാരാഷ്ട്ര. 4500-ല്‍ നിന്ന് 2200 രൂപ ആയിട്ടാണ് കുറച്ചത്. ജനങ്ങള്‍ ക്ക് ആശ്വാസം പകരുന്നതിന് വേണ്ടിയുള്ളതാണ് നടപടിയെന്ന് മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് തോപെ പറഞ്ഞു.

അതേസമയം, ആശുപത്രികളില്‍ നിന്നുള്ള സ്രവം പരിശോധനക്ക് 2200 ഉം വീടുകളില്‍ നിന്ന് ശേഖരിച്ച് പരിശോധന നടത്തുന്നതിന് 2800 രൂപയാകും ഇനി ഈടാക്കുക. നേരത്തെ യഥാക്രമം ഇത് 4500 ഉം 5200 മായിരുന്നു. ഇപ്പോള്‍ പുതുക്കി നിശ്ചയിച്ചിട്ടുള്ളത് സ്വകാര്യ ലാബുകള്‍ക്ക് പരമാവധി ഈടാക്കുന്ന നിരക്കാണ്. ജില്ലാ കളക്ടര്‍മാര്‍ക്ക് ലബോറട്ടറികളുമായി ചര്‍ച്ച നടത്തി നിരക്കുകള്‍ ഇനിയും കുറയ്ക്കാമെന്നും മഹാരാഷ്ട്ര ആരോഗ്യ മന്ത്രി അറിയിച്ചു.

‘രാജ്യത്തെ ഏറ്റവും താഴ്ന്ന നിരക്കാണിപ്പോള്‍ മഹാരാഷ്ട്രയില്‍. ലാബുകള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കും-തോപെ പറഞ്ഞു.

Top