‘സമയവും സാഹചര്യവും ഉണ്ടായിട്ടും വെറുതെ നോക്കി നിന്നു, കഷ്ടം തന്നെ’; ആഞ്ഞടിച്ച് ആംആദ്മി

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സമയവും സാഹചര്യവും ഉണ്ടായിട്ട് കോണ്‍ഗ്രസ് അതിനെ ഉപയോഗപ്പെടുത്താത്തതില്‍ വിമര്‍ശിച്ച് ആംആദ്മി രംഗത്ത്. മഹാരാഷ്ട്രയുടെ ഭരണം കോണ്‍ഗ്രസ് ബിജെപിക്ക് വെറുടെ നല്‍കിയെന്നാണ് ആംആദ്മി പാര്‍ട്ടി നേതാവ് പ്രീതി ശര്‍മ്മ മേനോന്‍ പ്രതികരിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രാദേശിക സഖ്യം എതിര്‍ത്ത് കോണ്‍ഗ്രസ് ബിജെപിയെ സഹായിച്ചു. ഇപ്പോള്‍ അവര്‍ മഹാരാഷ്ട്രയെ ഒരു തളികയില്‍ വച്ച് ബിജെപിക്ക് നല്‍കുന്നു. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ എന്‍സിപിക്കൊപ്പം ചേരണം. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് മരിക്കേണ്ട സമയമാണ് ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ട് ആഴ്ച കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഉണ്ടാക്കാതെ പാര്‍ട്ടികള്‍ കളിച്ചു നടന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 488 അംഗ സഭയില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം നേടാനാകാത്തതാണ് മന്ത്രിസഭാ രൂപീകരണം വൈകിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ശിവസേന ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കുകയും കോണ്‍ഗ്രസിനും എന്‍സിപിക്കുമൊപ്പം ചേരാന്‍ തീരുമാനിക്കുകയുമായിരുന്നു.

Top