ടാറ്റ ടിഗോര്‍ ഇലക്ട്രിക്ക് കാറിന് വന്‍ ഇന്‍സെന്റീവ് പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

ടാറ്റ ടിഗോര്‍ ഇലക്ട്രിക്ക് കാറിന് വന്‍ ഇന്‍സെന്റീവ് പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. സംസ്ഥാനത്തിന്റെ ഇ വി പോളിസി അനുസരിച്ച് വാഹനത്തിന് 2.30 ലക്ഷം രൂപ കുറയും എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയില്‍ ടിഗോര്‍ കിട്ടുന്ന സംസ്ഥാനമായി മഹാരാഷ്ട്ര മാറും. ടിഗോര്‍ ഇവിയുടെ എല്ലാ ട്രിമ്മുകള്‍ക്കും ഈ ഇന്‍സെന്റീവുകളില്‍ നിന്ന് പ്രയോജനം ലഭിക്കും. മുംബൈയില്‍ നിന്ന് മാത്രം വാഹനത്തിന് ഇതിനകം 100 ബുക്കിംഗുകള്‍ ലഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ ഇവി നയം നടപ്പാക്കിയതിനുശേഷം മഹാരാഷ്ട്രയില്‍ ടാറ്റയുടെ നെക്‌സോണ്‍ ഇവിക്ക് ശക്തമായ ഡിമാന്‍ഡ് ഉണ്ടായിരുന്നു. ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാറുകളില്‍ ഒന്നാണ് ടിഗോര്‍ ഇ.വി.

സിപ്‌ട്രോണ്‍ പവര്‍ട്രെയിന്‍ ഉപയോഗപ്പെടുത്തി പരിഷ്‌കരിച്ച ടിഗോര്‍ ഇവിയെ ഓഗസ്റ്റ് 31നാണ് ടാറ്റ മോട്ടോഴ്‌സ് വിപണിയില്‍ അവതരിപ്പിച്ചത്. നാല് വേരിയന്റുകളില്‍ എത്തുന്ന ഈ മോഡലിന് 11.99 ലക്ഷം രൂപ മുതല്‍ 12.99 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. വാഹനത്തിന്റെ ഡെലിവറി 2021 ഒക്ടോബര്‍ പകുതിയോടെ ആരംഭിക്കും.

Top