മഹാരാഷ്ട്ര സർക്കാർ വീണേക്കും ; വിമത എംഎൽഎമാർ ഗുവാഹത്തിയിൽ

ഗുവാഹത്തി : മഹാരാഷ്ട്രയിലെ മന്ത്രി ഏക്നാഥ് ഷിൻഡേയുടെ നേതൃത്വത്തിൽ വിമത എം എൽ എമാർ ഗുവാഹത്തിയിലെ ഹോട്ടലിലെത്തി. 32 ശിവസേന എംഎൽഎമാരും രണ്ട് പ്രഹാർ ജനശക്തി എംഎൽഎമാരുമാണ് ഷിൻഡേക്കൊപ്പമുള്ളത്. അസം സർക്കാർ വൻ സുരക്ഷയാണ് ഹോട്ടലിന് ഒരുക്കിയിട്ടുള്ളത്. മഹാരാഷ്ട്രയിൽ ശിവസേനയ്ക്കുള്ളിലെ വിമത നീക്കത്തെ തുടർന്ന് സർക്കാരിന്‍റെ ഭാവി അനിശ്ചിതത്വത്തിൽ ആണ്.

ചാർട്ടേഡ് വിമാനത്തിലാണ് വിമത എംഎൽഎമാരെ അർധരാത്രിയോടെ അസമിലെ ഗുവാഹത്തിയിലേക്ക് കൊണ്ട് പോയത്. 34 എംഎൽഎമാരോടൊപ്പമുള്ള ചിത്രവും ഏക്നാഥ് ഷിൻഡേ ക്യാമ്പിൽ നിന്ന് പുറത്ത് വന്നു. മുംബൈയിൽ ഇന്ന് നിർണായക മന്ത്രിസഭായോഗം ചേരും

Top