ഞാന്‍ നേരത്തേ പറഞ്ഞില്ലേ? ക്രിക്കറ്റിലും രാഷ്ട്രീയത്തിലും എന്തും സംഭവിക്കാം: ഗഡ്കരി

ന്യൂഡല്‍ഹി: ഒറ്റരാത്രി കൊണ്ട് മാറിമറിഞ്ഞ മഹാരാഷ്ട്രീയത്തിലെ നാടകത്തിനൊടുവില്‍ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നവിസും ഉപമുഖ്യമന്ത്രിയായി അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.

”ക്രിക്കറ്റിലും രാഷ്ട്രീയത്തിലും എന്തും സംഭവിക്കാം. ഞാന്‍ നേരത്തേ പറഞ്ഞില്ലേ? ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായില്ലേ ഞാന്‍ ഉദ്ദേശിച്ചത് എന്തെന്ന്?’

തോല്‍ക്കുമെന്ന് ഉറപ്പിച്ച കളിയില്‍പ്പോലും അവസാനനിമിഷം ജയിക്കാനാകും എന്നതാണ് ക്രിക്കറ്റിന്റെ സൗന്ദര്യം. രാഷ്ട്രീയത്തിലും അത് തന്നെ – എന്ന് ഗഡ്കരി.

ത്രിതലകക്ഷി ഭരണമാണ് മഹാരാഷ്ട്രയില്‍ ഉണ്ടാകുന്നതെങ്കില്‍ അത് അധികകാലം നിലനില്‍ക്കില്ലെന്ന് ഗഡ്കരി നേരത്തെ പറഞ്ഞിരുന്നു. അത്
തന്നെയാണ് അദ്ദേഹം ഇപ്പോഴും ആവര്‍ത്തിക്കുന്നത്.

വെറും അവസരവാദ രാഷ്ട്രീയം മാത്രമാണ് കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സഖ്യം.ഈ മൂന്ന് പാര്‍ട്ടികളും മൂന്ന് വ്യത്യസ്ത ആശയങ്ങള്‍ പിന്തുടരുന്നവരാണ്. അതിനാല്‍ തന്നെ ഇവര്‍ മൂവരും ഉള്‍പ്പെട്ട സര്‍ക്കാരാണ് രൂപീകരിക്കപ്പെടുന്നതെങ്കില്‍ അത് അധികകാലം നിലനില്‍ക്കില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

Top