സൗജന്യ പോഷണപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

food

മുംബൈ: സൗജന്യ പോഷണപദ്ധതികള്‍ക്കായി ആധാര്‍ നിര്‍ബന്ധമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. പോഷകാഹാര കുറവുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന സ്ത്രീകള്‍ എന്നിവര്‍ക്കുള്ള പോഷകാഹാര പദ്ധതികള്‍ക്കാണ് ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള വിജ്ഞാപനം മഹാരാഷ്ട്ര വനിതാ ശിശുക്ഷേമ വകുപ്പ് ഏപ്രില്‍ ആറിനു പുറത്തിറക്കിയിരുന്നു. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നവര്‍ ആധാര്‍ കാര്‍ഡുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.

ഇത്തരത്തില്‍ സര്‍ക്കാര്‍ ഉത്തരവ് അഞ്ചു ലക്ഷത്തോളം ഗര്‍ഭിണികളെയും, മുലയൂട്ടുന്ന സ്ത്രീകളെയും, 61 ലക്ഷം കുട്ടികളെയും ബാധിക്കുമെന്നാണു വിലയിരുത്തുന്നത്. സര്‍ക്കാരിന്റെ പുതിയ ഉത്തരവിനെതിരെ പ്രതിഷേധവുമായി സാമൂഹ്യ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. ആധാര്‍ ബന്ധിപ്പിക്കണമെന്ന ഉത്തരവ് മഹാരാഷ്ട്രയില്‍ പോഷണവൈകല്യങ്ങള്‍ കൂട്ടുമെന്നും ഇവര്‍ ആരോപിക്കുന്നു.

Top