അര്‍ധരാത്രിലെ അട്ടിമറി; പുതിയ സഖ്യം എന്‍സിപിയെ പിളര്‍ക്കുമോ?

മുംബൈ: ഒരു രാത്രികൊണ്ടാണ് വന്‍ അട്ടിമറിയോടെ മഹാരാഷ്ട്രയില്‍ ബിജെപി-എന്‍സിപി മന്ത്രിസഭ അധികാരമേറ്റത്. ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയും എന്‍സിപിയുടെ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയുമായാണ് പുതിയ മന്ത്രിസഭ അധികാരത്തിലേറിയത്. കോണ്‍ഗ്രസ്-ശിവസേന-എന്‍.സി.പി സര്‍ക്കാര്‍ രൂപീകരണത്തിന് എല്ലാ വഴിയും ഒരുക്കി ശനിയാഴ്ച ഗവര്‍ണറെ കാണാനിരിക്കെ വെള്ളിയാഴ്ച അര്‍ധരാത്രിയാണ് അട്ടിമറികള്‍ നടന്നത്.

അതേസമയംഎന്‍സിപിയെ പിളര്‍ത്തിയാണോ ബിജെപിയ്ക്ക് ഒപ്പം അജിത് പവാര്‍ പോയത് എന്നകാര്യത്തില്‍ ഇതുവരേയും വ്യക്തതയില്ല. ശരത് പവാര്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല.

നിരവധി കേസുകളില്‍ ഉള്‍പ്പെട്ട അജിത്പവാറിന് ബി.ജെ.പിയില്‍ നിന്നുണ്ടായ ഭീഷണിയാണ് അജിത് പവാറിനെ എന്‍ഡിഎ കേന്ദ്രത്തിലെത്തിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയ്ക്കിടെ പലതവണ അജിത് പവാര്‍ ഇറങ്ങിപ്പോയസ്ഥിതിയുണ്ടായിരുന്നു. മഹാരാഷ്ട്രയിലും എന്‍സിപിയും ശരദ്പവാറിനുള്ള സ്വാധീനം അജിത് പവാറിനില്ല എന്നതിനാല്‍ അജിത് പവാറിന് ഒപ്പം കേവലഭൂരിപക്ഷം തികയ്ക്കാനാനുള്ള എംഎല്‍എമാര്‍ ഉണ്ടാകുമോ എന്നതാണ് ഇനി വ്യക്തമാകേണ്ടത്.

അതോടൊപ്പം ശരത് പവാറിന്റെ അറിവോടുകൂടിയാണോ മരുമകന്‍ അജിത് പവാര്‍ മറുകണ്ടം ചാടിയെന്നതും വ്യക്തമാകേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ശരദ്പവാര്‍ മകള്‍ സുപ്രിയ സുലേ എന്നിവരുടെ പ്രതികരണത്തിനാണ് രാജ്യം കാതോര്‍ക്കുന്നത്. ഏതായാലും വെല്ലുവിളി ഉയര്‍ത്തിയ ഉദ്ധവ് താക്കറെയെ ഒതുക്കുവാന്‍ ബിജെപിയ്ക്ക് കഴിഞ്ഞുവെന്നും ബിജെപിയുടെ രാഷ്ട്രീയനേട്ടമാണ്.

Top