കോവിഡ് വ്യാപനം; മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടി

മുംബൈ: കോവിഡ് വ്യാപനം ശക്തമായതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ ജൂലൈ ജൂലായ് 31 വരെ നീട്ടി. ‘മിഷന്‍ ബിഗിന്‍ എഗെയ്ന്‍’ എന്ന പേരില്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ പുറപ്പെടുവിച്ചു.

ജോലിക്കായി പോകുന്നവര്‍ക്കും അവശ്യ സേവനങ്ങളില്‍ ഏര്‍പ്പെടുന്നുവര്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ സമ്പദ്ഘടനയെ പൂര്‍വസ്ഥിതിയിലെത്തിക്കുന്നതിന്റെ ഭാഗമായി ചില ഇളവുകളും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഞായാറാഴ്ച മുതല്‍ സംസ്ഥാനത്തെ ബാര്‍ബര്‍ ഷോപ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവര്‍, ജോലിക്കാര്‍ എന്നിവരൊഴികെ മുംബൈ നഗരവാസികളാരും രണ്ടു കിലോ മീറ്റര്‍ ചുറ്റളവിന് പുറത്തേക്ക് യാത്ര ചെയ്യരുതെന്ന് മുംബൈ പോലീസും ഞായറാഴ്ച നിര്‍ദേശിച്ചിരുന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളും മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് ഇതുവരെ 1,64,626 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 7,429 പേര്‍ രോഗം ബാധിച്ച് മരിച്ചു. നിലവില്‍ 70,622 പേര്‍ ചികിത്സയിലാണ്. 86,575 പേര്‍ രോഗമുക്തരായി. ആകെ കേസുകളില്‍ 45,478 കേസുകള്‍ മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തവയാണ്.

Top