വോട്ടു ചെയ്യുന്നത് ഫേസ്ബുക്ക് ലൈവിട്ടു; എന്‍സിപി വിദ്യാര്‍ഥി കസ്റ്റഡിയില്‍

arrest

ഒസ്മാനാബാദ്: വോട്ടു ചെയ്യുന്നത് ഫേസ്ബുക്ക് ലൈവിട്ട എന്‍സിപി വിദ്യാര്‍ഥി നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്രയിലെ ഒസ്മാനാബാദിലാണ് സംഭവം നടന്നത്. പ്രണവ് പാട്ടീല്‍ എന്ന വിദ്യാര്‍ഥി നേതാവിനെയാണ് പൊലീസ് പിടികൂടിയത്.

പോളിംഗ് ബൂത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിര്‍ദേശം നിലനില്‍ക്കെയാണ് ഇത്തരത്തില്‍ ഒരു സംഭവം നടക്കുന്നത്.

Top