മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു; 21ന് വോട്ടെടുപ്പ്

vote

ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 21നാണ് വോട്ടെടുപ്പ് നടക്കുക. ഒക്ടോബര്‍ 24 നാണ് വോട്ടെണ്ണല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തിയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലും ഒക്ടോബര്‍ 21 ന് തന്നെയാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ 24നും നടക്കും.

ഒക്ടോബര്‍ 27ന് ഹരിയാന മന്ത്രിസഭയുടെയും നവംബര്‍ ആദ്യവാരം മഹാരാഷ്ട്ര സര്‍ക്കാരിന്റെയും കാലാവധി അവസാനിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്.

Top