രോഗി മരിച്ചു; സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കു നേരെ ആക്രമണം

മുംബൈ: മഹാരാഷ്ട്രയില്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കു നേരെ ആക്രമണം. ചികിത്സയിലിരിക്കെ രോഗി മരിച്ചതിനെ തുടര്‍ന്നു ബന്ധുകള്‍ ഡോക്ടര്‍മാരെ മര്‍ദ്ദിക്കുകയായിരുന്നു.

രോഗി മരിച്ചതോടെ പതിനഞ്ചോളം ബന്ധുകള്‍ ചേര്‍ന്ന് മൂന്ന് ഡോക്ടര്‍മാരെയും സുരക്ഷാ ജീവനക്കാരെയും മര്‍ദ്ദിച്ചു. ആശുപത്രി ഉപകരണങ്ങളും നശിപ്പിച്ചു. ഡോക്ടര്‍മാരുടെ പരാതിയില്‍ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Top