അടച്ചിട്ട മൂന്ന് മുറികളില്‍ നാല്‍പത് പേര്‍ രണ്ടാഴ്ച്ചയോളം; പുറത്തിറങ്ങിയാല്‍ പോലീസ് അടിച്ചോടിക്കുന്നു

കോഴിക്കോട്: രണ്ടാഴ്ച മുമ്പാണ് മഹാരാഷ്ട്രയിലെ സോളാപുരില്‍ പരിശീലനത്തിനായെത്തിയതായിരുന്നു നാല്‍പത് യുവാക്കള്‍. പക്ഷെ അപ്രതീക്ഷിതമായി എത്തിയ കോവിഡ്-19 ലോക് ഡൗണില്‍ ആ നാല്‍പത് പേരെയും മുറുക്കുള്ളിലാക്കി. പുറത്തിറങ്ങിയാല്‍ പോലീസ് അടിച്ചോടിക്കുകയാണ്.

തങ്ങളുടെ അവസ്ഥയെ കുറിച്ച് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇട്ടതോടെ ചിലര്‍ ഭക്ഷണവും സാധനവുമെല്ലാം എത്തിച്ചിരുന്നു. പക്ഷെ അതും തീരാറായി. അതിനപ്പുറം വലിയ അപകടം വരുത്തിവെക്കാവുന്ന തരത്തില്‍ നാല്‍പത് പേരും മൂന്ന് മുറിയില്‍ തിങ്ങിക്കഴിയാന്‍ തുടങ്ങിയിട്ടും മൂന്ന് ദിവസത്തോളമായെന്ന് കൂട്ടത്തിലെ ബാലുശ്ശേരി സ്വദേശിയ അശ്വിന്‍ എന്ന ചെറുപ്പക്കാരന്‍ മാതൃഭൂമി ഡോട്‌കോമിനോട് പറഞ്ഞു.

ഡല്‍ഹി ആസ്ഥാനമായിട്ടുള്ള ഗ്ലേയിസ് ട്രേഡിംഗ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ മാര്‍ക്കറ്റിംഗ് ജോലിക്കാരാണ് ഇവര്‍. പരിശീലനത്തിന്റെ ഭാഗമായാണ് മഹാരാഷ്ട്രയിലെത്തിയത്. കര്‍ഫ്യൂ വന്നതിന് പിന്നാലെ പൂര്‍ണ ലോക്ഡൗണ്‍ കൂടി വന്നതോടെ കമ്പനി അടച്ചിട്ടു. എന്ത് ചെയ്യണമെന്നറിയാതെ ഇവര്‍ കുടുങ്ങിപ്പോവുകയും ചെയ്തു. മൂന്ന് മുറികള്‍ എടുത്ത് നല്‍കിയതല്ലാതെ കമ്പനി അധികാരികള്‍ തങ്ങളെ നാട്ടിലെത്തിക്കാനുള്ള ഒരു വഴിയും സ്വീകരിച്ചിട്ടില്ലെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

Top