മഹാരാഷ്ട്രയില്‍ ഇന്ന് 8,522 പേര്‍ക്ക് കോവിഡ്

ഹാരാഷ്ട്രയില്‍ ഇന്ന് 8,522 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 15,356 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 187 കൊവിഡ് മരണങ്ങളാണ് മഹാരാഷ്ട്രയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് ആകെ 15,43,837 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 12,97,252 പേര്‍ രോഗമുക്തി നേടുകയും 40,701 പേര്‍ മരിക്കുകയും ചെയ്തു. 2,05,415 സജീവ കേസുകളാണ് നിലവില്‍ മഹാരാഷ്ട്രയിലുള്ളതെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 4,622 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 5,715 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 35 പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടമായി. ഇതുവരെ 7,63,573 പേര്‍ക്കാണ് ആന്ധ്രയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 7,14,427 പേര്‍ രോഗമുക്തി നേടി. 6,291 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായതെന്നും നിലവില്‍ 42,855 സജീവ കേസുകളുണ്ടെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

Top