മഹാരാഷ്ട്ര അട്ടിമറി യുപിയിലും ആവര്‍ത്തിക്കും; മുന്നറിയിപ്പുമായി എസ്ബിഎസ്പി നേതാവ്

ലഖ്‌നൗ: മഹാരാഷ്ട്രയിലെ എന്‍ സി പി അട്ടിമറിയില്‍ പ്രതികരിച്ച് ഉത്തര്‍പ്രദേശിലെ എസ് ബി എസ് പി നേതാവ് ഓംപ്രകാശ് രാജ് ഭര്‍. നിലവിലെ സാഹചര്യത്തില്‍ മഹാരാഷ്ട്രയിലെ അട്ടിമറി ഉത്തര്‍പ്രദേശിലും ആവര്‍ത്തിക്കുമെന്നാണ് ഓംപ്രകാശ് രാജ് ഭര്‍ നല്‍കുന്ന മുന്നറിയിപ്പ്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് ബി ജെ പിയിലേക്ക് ഒഴുക്ക് ഉണ്ടാകുമെന്നാണ് എസ് ബി എസ് പി നേതാവ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇതിന് കാരണം പ്രതിപക്ഷ നേതാവും എസ് പി അധ്യക്ഷനുമായ അഖിലേഷ് യാദവാണെന്നും ഓംപ്രകാശ് രാജ് ഭര്‍ കുറ്റപ്പെടുത്തി. അഖിലേഷ് യാദവിന്റെ നേതൃത്വം സമാജ് വാദി പാര്‍ട്ടി എം എല്‍ എ മാര്‍ക്ക് മടുത്തു തുടങ്ങിയെന്നും ഓംപ്രകാശ രാജ് ഭര്‍ കൂട്ടിച്ചേര്‍ത്തു. യു പിയിലെ എം എല്‍ എയും മുന്‍ മന്ത്രിയുമാണ് എസ് ബി എസ് പി നേതാവായ ഓംപ്രകാശ് രാജ് ഭര്‍.

Top