ഇന്ധന നികുതി ; ഗുജറാത്തിന് പിന്നാലെ മഹാരാഷ്ട്രയും

മുംബൈ: ഗുജറാത്തിന് പിന്നാലെ ഇന്ധന നികുതി കുറച്ച് മഹാരാഷ്ട്രയും.

ഇതോടെ സംസ്ഥാനത്ത് പെട്രോളിന് ലിറ്ററിന് 2.93 ഡീസലിന് 2.72 രൂപയും കുറയും. പുതിയ നിരക്ക് പ്രകാരം പെട്രോള്‍ ലിറ്ററിന് 75.58 രൂപയും ഡീസലിന് 59.55 രൂപയുമാണ്.

ഗുജറാത്ത് ഇന്ധനത്തിനുള്ള മൂല്യവര്‍ധിത നികുതി നാലു ശതമാനമാണ് കുറവ് വരുത്തിയിരുന്നു. ഇതോടെ ഗുജറാത്തില്‍ പെട്രോളിന് ലിറ്ററിന് 2.93 ഡീസലിന്2.72 രൂപയും കുറയും.

പെട്രോളിനും ഡീസലിനുമുള്ള നികുതി കുറയ്ക്കണമെന്ന കേന്ദ്ര നിര്‍ദേശപ്രകാരം നടപടി സ്വീകരിച്ച രണ്ടാമത്തെ സംസ്ഥാനമാണ് മഹാരാഷ്ട്ര.

പെട്രോളിന് മുംബൈ, നവി മുംബൈ, താനെ എന്നിവിടങ്ങളില്‍ 25 ശതമാനവും മറ്റിടങ്ങളില്‍ 26 ശതമാനവുമാണ് നികുതി ഈടാക്കുന്നത്. അതേസമയം, ഡീസലിനാകട്ടെ മുംബൈ, നവി മുംബൈ, താനെ എന്നിവിടങ്ങളില്‍ 21 ശതമാനവും മറ്റിടങ്ങളില്‍ 22 ശതമാനവുമാണ് നികുതി.

Top