മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ രാജിവച്ചു; കോണ്‍ഗ്രസ് അധ്യക്ഷനായേക്കും

മുംബൈ: മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ നാനാ പടോല രാജിവെച്ചു. പടോല മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷനായേക്കുമെന്നാണ് സൂചന. രണ്ട് ദിവസം മുന്‍പ് പടോല ഡല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

നേരത്തെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ പടോല 2014 ല്‍ എം.പിയായിരുന്നു. പിന്നീട് കോണ്‍ഗ്രസില്‍ തിരിച്ചെത്തുകയായിരുന്നു. മഹാ വികാസ് അഘാഡി മഹാരാഷ്ട്രയില്‍ ഭരണം പിടിച്ചപ്പോള്‍ സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസ് പടോലയെ ഏല്‍പ്പിക്കുകയായിരുന്നു.

Top