ആശങ്കയില്‍ മഹാരാഷ്ട്ര; ശനിയാഴ്ച മാത്രം 14,492 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ ശനിയാഴ്ച മാത്രം 14,492 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 6,61,942 ആയി വര്‍ധിച്ചു. ഇന്ന് 297 പേരാണ് കോവിഡ് ബാധയെത്തുടര്‍ന്ന് മരിച്ചത്. ഇതിനോടകം 4,80,114 പേരാണ് സംസ്ഥാനത്ത് രോഗമുക്തി നേടിയത്. 1,69,516 പേര്‍ നിലവില്‍ ചികിത്സയിലാണെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.

അതേസമയം മുംബൈയില്‍ ഇന്ന് 1,134 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,101 പേര്‍ രോഗമുക്തി നേടി. ഇതോടെ മുംബൈയിലെ രോഗബാധിതരുടെ എണ്ണം 1,35,357 ആയി. ഇതില്‍ 18,298 എണ്ണം സജീവ കേസുകളാണ്. 1,09,369 പേര്‍ രോഗമുക്തി നേടി. 7,385 പേരാണ് മരിച്ചത്.

Top