ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര പൂനെയിൽ: അനുവാദം നൽകി മഹാരാഷ്ട്ര മുഖ്യമന്ത്രി

ന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര പൂനെയിൽ തന്നെ നടത്താൻ തീരുമാനം.  മത്സരം നടത്താൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അനുവാദം നൽകി. കൊവിഡ് ബാധ ഉയരുന്ന സാഹചര്യത്തിൽ  മഹാരാഷ്ട്രയിൽ നിന്നും മത്സരം മാറ്റിവെച്ചേക്കും എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിൻ്റെ തുടർച്ചയായിട്ടാണ്  പുതിയ വാർത്ത.

ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ മുന്നിട്ടുനിൽക്കുകയാണ്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ആതിഥേയർ പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും വിജയിച്ചാണ് പരമ്പരയിൽ 1-2ന് മുന്നിലെത്തിയത്. മാർച്ച് 23 മുതൽ 28 വരെ പൂനെ എംസിഎ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. പരമ്പരയിൽ മൂന്ന് മത്സരങ്ങളാണ് ഉള്ളത്. അടുത്ത കളി ഇന്ത്യ ജയിച്ചാലോ സമനില ആയാലോ ഇന്ത്യ തന്നെ ഫൈനൽ കളിക്കും.

Top