മഹാരാഷ്ട്രാ പ്രതിസന്ധി; നിര്‍ണായക മന്ത്രിസഭാ യോഗം ഇന്ന്

മുംബൈ: മഹാരാഷ്ട്രയിലെ അഗാഡി സർക്കാർ തുലാസിൽ നിൽക്കെ മുഖ്യമന്ത്രി ഉദ്ധവ് തക്കറെ വിളിച്ച നിർണ്ണായക മന്ത്രി സഭയോഗം ഇന്ന്. ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ വിമത എംഎൽഎമാരെ ഗുവഹത്തിയിലേക്ക് മാറ്റി. വിമതരുടെ ആവശ്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുകയാണെന്നും എല്ലാവരും ഉടൻ തിരിച്ചു വരുമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.

ബിജെപി സഖ്യം ആവശ്യപ്പെട്ട ഏക് നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമതരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് അപ്രതീക്ഷിത നീക്കം. ഷിൻഡെയുടെ നേതൃത്വത്തിൽ വിമത എംഎൽഎമാരെ സൂറത്തിലെ ഹോട്ടലിൽ നിന്നും ബിജെപി ഭരിക്കുന്ന അസമിലെ ഗുവാഹത്തിയിലേക്ക് മാറ്റി.

നേരത്തെയുള്ള 22 ശിവസേനാ എംഎൽഎമാർക്കൊപ്പം പ്രഹർ ജൻശക്തി പാർട്ടിയുടെ 2 എംഎൽഎമാർകൂടി ഇന്നലെ അർദ്ധ രാത്രി സൂറത്തിൽ എത്തി വിമതർക്കൊപ്പം ചേർന്നു. പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ച നിർണായക മന്ത്രിസഭാ യോഗം ഇന്ന് ചേരും.

എല്ലാവരും ഉടൻ റചിരിച്ചുവരുമെന്നും, എൻസിപിയും ശിവസേനയും തങ്ങൾക്കൊപ്പം ഉറച്ചു നിൽക്കുകയാണെന്നും കഴിഞ്ഞ ദിവസം എംഎൽഎമാരെ കണ്ട ശേഷം മുഖ്യമന്ത്രി ഉദ്ധവ് തക്കറെ പറഞ്ഞു.പാർട്ടിയെ നന്നാക്കാനാണ് തന്റെ നീക്കം എന്നും, ഇതുവരെ തീരുമാനമെടുക്കുകയോ ഒരു രേഖയിലും ഒപ്പുവാക്കുകയോ ചെയ്തിട്ടില്ലെന്നും എക് നാഥ് ഷിൻഡെ ഉദ്ധവ് തക്കറെയെ അറിയിച്ചു.

ഷിൻഡെയുമായി ചേർന്നു സർക്കാർ ഉണ്ടാക്കാൻ തയ്യാറാണെന്നു മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ, ചന്ദ്ര കന്ത് പട്ടീൽ പ്രതികരിച്ചു. ഡൽഹിയിലെത്തിയ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോട് സർക്കാർ രൂപീകരണനീക്കങ്ങളിലേക്ക് കടക്കാൻ, കേന്ദ്രനേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്.

288 അംഗ മഹാരാഷ്ട്ര നിയമ സഭയിൽ 169 അംഗങ്ങളുടെ പിന്തുണയാണ് മഹാവികാസ് അഗാഡി സർക്കാരിന് ഉള്ളത്. അതിൽ നാൽപ്പതോളം പേർ വിമത പക്ഷത്ത് എത്തിയെന്നാണ് റിപ്പോർട്ട്.ബിജെപി യുടെ 106 അടക്കം 113 എംഎൽഎമാരാണ് നിലവിൽ എൻഡിഎയ്ക്കുള്ളത്.

Top