മഹാരാഷ്ട്ര മന്ത്രിസഭ വികസനം ഇന്ന്: 18 പേർ സത്യപ്രതിജ്ഞ ചെയ്യും

മുംബൈ : അനിശ്ചിതത്വത്തിന് ഒടുവിൽ മഹാരാഷ്ട്രയിലെ മന്ത്രിസഭാ വികസനം ഇന്ന്. പുതിയ സർക്കാർ അധികാരത്തിലേറി 40 ദിവസങ്ങൾക്ക് ശേഷമാണ് മന്ത്രിസഭാ വികസനം. നിലവിൽ മുഖ്യമന്ത്രി ഏകനാഥ് ശിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും മാത്രം ചേരുന്നതാണ് മന്ത്രിസഭ.

ബിജെപിയിൽ നിന്നും ശിൻഡെ പക്ഷത്ത് നിന്നും 9 പേർ വീതം സത്യപ്രതിഞ്ജ ചെയ്യുമെന്നാണ് വിവരം.ആഭ്യന്തരവകുപ്പ് ഫഡ്നാവിസിന് തന്നെ ലഭിക്കുമെന്നാണ് സൂചന.രാവിലെ 11 മണിയോടെ രാജ്ഭവനിൽ വച്ചാവും ചടങ്ങ്.അജിത് പവാർ അടക്കമുള്ള പ്രതിപക്ഷ നേതാക്കളെയും
കേന്ദ്രമന്ത്രിമാരെയും ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്.മന്ത്രിസഭാ വികസനം ശിൻഡെ ക്യാമ്പിൽ പൊട്ടിത്തെറിയുണ്ടാക്കുമെന്ന പ്രതീക്ഷ ഉദ്ദവ് (Uddhav Thackeray) പക്ഷത്തിനുണ്ട്.12 വിമത എംഎൽഎമാരുമായി ആശയവിനിമയം നടക്കുന്നുണ്ടെന്ന് ഉദ്ദവ് പക്ഷത്തുള്ള എം പി വിനായക് റാവത്ത് പറഞ്ഞു

Top