ഉപവാസത്തിനിടെ സാ​ന്‍​ഡ്‌​വി​ച്ചും ചിപ്‌സും ;ബിജെപി എംഎല്‍എമാരുടെ വീഡിയോ വൈറല്‍

Maharashtra BJP MLA

പൂന: ഉപവാസസമരത്തിനിടെ ഭക്ഷണം കഴിച്ചതിന് കോണ്‍ഗ്രസിനെ പരിഹസിച്ച മോദി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി.

പാര്‍ലമെന്റ് സ്തംഭനത്തില്‍ പ്രതിഷേധിച്ച് ഉപവാസം നടത്തുന്നതിനിടെ ബിജെപി എംഎല്‍എമാര്‍ സാന്‍ഡ്വിച്ചും ചിപ്‌സും കഴിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. മഹാരാഷ്ട്ര മന്ത്രി ഗിരീഷ് ബാപത് പൂന കൗണ്‍സില്‍ ഹാളില്‍ വിളിച്ചു ചേര്‍ത്ത ഔദ്യോഗിക യോഗത്തിലാണ് എംഎല്‍എമാര്‍ ഉപവാസം മറന്ന് ഭക്ഷണം കഴിച്ചത്. എംഎല്‍എമാരായ ഭീംറാവു താപ്കിര്‍, സഞ്ജയ് ഭെഗഡെ എന്നിവരാണ് യോഗത്തിനിടെ ഭക്ഷണം കഴിച്ചത്.

അതേസമയം ഉപവാസത്തിനിടെ കശുവണ്ടി കഴിച്ചതായി ഉത്തരാഖണ്ഡിലെ ബിജെപി നേതാവ് ഹരാക് സിംഗ് റാവത്ത് നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു.

കഴിഞ്ഞ ദിവസം ഉപവാസസമരത്തിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ ഭക്ഷണം കഴിക്കുന്നത് ചിത്രങ്ങളടക്കം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ പാര്‍ട്ടി നടത്തുന്ന ഉപവാസത്തില്‍ നേതാക്കള്‍ ഭക്ഷണം കഴിക്കരുതെന്ന് ബിജെപി നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

Top