വീട്ടില്‍ കയറി ബിജെപി കൗണ്‍സിലറെയും കുടുംബാംഗങ്ങളെയും വെടിവെച്ചു കൊന്നു

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി കൗണ്‍സിലറുടെ വീട്ടില്‍ കയറി കുടുംബാംഗങ്ങളെ വെടിവെച്ചു കൊന്നു. അഞ്ച് പേരാണ് ആക്രമണത്തില്‍ മരിച്ചത്. ജാല്‍ഗാവ് ജില്ലയിലാണ് സംഭവം നടന്നത്.

ബിജെപി കൗണ്‍സിലര്‍ രവീന്ദ്ര ഖാരത്(55), സഹോദരന്‍ സുനില്‍(56), മക്കളായ പ്രേംസാഗര്‍(26), രോഹിത് (25), ബന്ധു ഗജാരെ എന്നിവരാണ് മരിച്ചത്. ആക്രമണത്തിന് പിന്നിലുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും വ്യക്തിവൈരാഗ്യമാണെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു.

രാത്രിയില്‍ നാടന്‍ തോക്കും കത്തിയുമായി എത്തിയ മൂന്നംഗ സംഘം ഇവര്‍ക്കെതിരെ ആക്രമിക്കുകയും നിറയൊഴിക്കുകയുമായിരുന്നു. രക്ഷപ്പെട്ട പ്രതികള്‍ പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

Top