മഹാരാഷ്ട്രയില്‍ ബിജെപിയുമായി കൈകോര്‍ക്കാനൊരുങ്ങി ശിവസേന

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിയുമായി കൈകോര്‍ക്കാനൊരുങ്ങി ശിവസേന. ലോക്സഭാ തിരഞ്ഞെടുപ്പിനെ സഖ്യമായി നേരിടാന്‍ ഇരുപാര്‍ട്ടികളും ധാരണയിലെത്തി. ബിജെപി 25 സീറ്റിലും ശിവസേന 23 സീറ്റിലും മത്സരിക്കാനാണ് ധാരണയായിരിക്കുന്നത്.

മഹാരാഷ്ട്രയ്ക്ക് ലോക്സഭയില്‍ 48 സീറ്റുകളാണ് ഉള്ളത്. 2014 ലെ തിരഞ്ഞെടുപ്പില്‍ ശിവസേന 22 സീറ്റിലും ബിജെപി 26 സീറ്റിലുമായിരുന്നു മത്സരിച്ചത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞതവണ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ച പാല്‍ഗട്ട് മണ്ഡലത്തില്‍ ബിജെപി ഇത്തവണ സ്ഥാനാര്‍ഥിയെ നിര്‍ത്തില്ല. പകരം ആ സീറ്റ് ശിവസേനയ്ക്ക് നല്‍കും.

ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും സീറ്റുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിക്കേണ്ട സീറ്റുകള്‍ സംബന്ധിച്ച് ഇരുപാര്‍ട്ടികളും ധാരണയിലെത്തിയിട്ടുണ്ട്. ലോകസ്ഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും മഹാരാഷ്ട്രയില്‍ നടക്കും.

Top