മറാത്ത വിഭാഗങ്ങള്‍ക്ക് സംവരണ ബില്‍ പാസാക്കി മഹാരാഷ്ട്ര നിയമസഭ

മുംബൈ: ഏറെ നാളത്തെ പ്രക്ഷോഭത്തിനൊടുവില്‍ മറാത്ത വിഭാഗങ്ങള്‍ക്ക് സംവരണ ബില്‍ മഹാരാഷ്ട്ര നിയമസഭ പാസാക്കി. മറാത്താ വിഭാഗക്കാരെ സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംവരണം അനുവദിക്കുന്ന ബില്‍ ഐകകണ്‌ഠേനയാണ് നിയമസഭ പാസാക്കിയത്.

ഇതോടെ വിദ്യാഭാസത്തിനും സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള ഉദ്യോഗത്തിലും മറാത്ത വിഭാഗത്തിന് 16 ശതമാനം സംവരണം ലഭിക്കും. മഹാരാഷ്ട്ര പിന്നാക്ക വിഭാഗ കമ്മീഷന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സംവരണം അനുവദിക്കുന്നതിനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. ബില്‍ പാസായതോടെ ഭരണഘടനയുടെ 15(4), 16(4) അനുഛേദപ്രകാരമുള്ള സംവരാണാനുകൂല്യത്തിന് മറാത്താ വിഭാഗക്കാര്‍ അര്‍ഹരാകും.

Top