മഹാരാഷ്ട്ര, ഹരിയാന നിയമസഭകള്‍ പിരിച്ചുവിട്ടേക്കും; തിരഞ്ഞെടുപ്പ് ഒന്നിച്ച് നടത്തും

bjpad

ന്യൂഡല്‍ഹി: വെള്ളിയാഴ്ച മഹാരാഷ്ട്ര, ഹരിയാന നിയമസഭകള്‍ പിരിച്ചുവിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. ഇരുസംസ്ഥാനങ്ങളിലെയും നിയമസഭ തിരഞ്ഞെടുപ്പ് ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം നടത്താന്‍ ധാരണയായതിന് പിന്നാലെയാണ് നിയമസഭകള്‍ പിരിച്ചുവിടാനൊരുങ്ങുന്നത്. ഇക്കാര്യത്തില്‍ ബി.ജെ.പി. ഉടന്‍തന്നെ ഔദ്യോഗികമായി തീരുമാനമെടുക്കുമെന്നാണ് വിവരം.

ഇരുസംസ്ഥാനങ്ങളിലെയും നിയമസഭകളുടെ കാലാവധി ഈ വര്‍ഷം ഒക്ടോബര്‍ വരെയാണ്. ഏപ്രില്‍-മെയ് മാസത്തില്‍ ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പും അതോടൊപ്പം നടത്താനാണ് ബി.ജെ.പിയുടെ ആലോചന. ഹരിയാനയിലും മഹാരാഷ്ട്രയിലും ബി.ജെ.പി. ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു.

Top