മടിത്തട്ടായി സര്‍ക്കാര്‍ ആംബുലന്‍സ്; 108-ല്‍ പിറന്ന് വീണത് 17,000 കുരുന്നുകള്‍

baby123

മഹാരാഷ്ട്ര: സര്‍ക്കാര്‍ ആംബുലന്‍സിന്റെ ഒരു ദിവസത്തെ മൂന്നിലൊന്ന് ട്രിപ്പുകളിലൊന്ന് ഗര്‍ഭിണികളുടെ ആവശ്യത്തിന് മുന്‍ഗണന നല്‍കിയാണെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. 2017-ല്‍ മാത്രം 17,000 കുഞ്ഞുങ്ങള്‍ സര്‍ക്കാരിന്റെ ആംബുലന്‍സില്‍ ജനിച്ചിട്ടുണ്ടെന്നാണ് അടിയന്തിര വൈദ്യസേവന ഏജന്‍സിയുടെ കണക്കുകള്‍ പറയുന്നത്.

സംസ്ഥാനത്ത് സ്ത്രീകളുടെ ആവശ്യവുമായി ബന്ധപ്പെട്ട് ആംബുലന്‍സിന്റെ ഉപയോഗം നാലിലൊന്ന് മടങ്ങായി വര്‍ധിച്ചെന്നും സര്‍ക്കാര്‍ പറയുന്നു. 2014-മുതലാണ് സര്‍ക്കാര്‍ ഇത്തരം ഒരു സംവിധാനം നടപ്പിലാക്കി തുടങ്ങിയത്. അതോടെ സംസ്ഥാനത്തെ ശിശുമരണ നിരക്ക് വളരെയധികം കുറഞ്ഞിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

മഹാരാഷ്ട്രയിലെ അടിയന്തിര വൈദ്യസേവന(എംഇഎംഎസ്)യുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2014-ല്‍ മാത്രം 59,300 പ്രസവ കേസുകളാണ് നടന്നത്. 2014-ന് ശേഷം 2017 വരെ 2,26,765 പ്രസവകേസുകളാണ് നടന്നതെന്നും കണക്കുകള്‍ പറയുന്നു. 17,000 കുട്ടികളാണ് ആംബുലന്‍സില്‍ പിറന്നുവീണതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

വളരെ പ്രയാസമേറിയ സമയങ്ങളിലാണ് ആളുകള്‍ സര്‍ക്കാര്‍ ആംബുലന്‍സിന്റെ സഹായം തേടുന്നത്. സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യ വകുപ്പിന്റെ ആംബുലന്‍സ് തികച്ചും സൗജന്യമായാണ് പ്രവര്‍ത്തിക്കുന്നത്. ഇതൊടൊപ്പം വൈദ്യ പരിചരണവും ആംബുലന്‍സില്‍ ലഭിക്കും. 19,500-ലധികം കുട്ടികള്‍ ഇതുവരെ പുതിയ ലോകത്തിലേക്ക് കൊണ്ടുവരാന്‍ ആംബുലന്‍സിന് കഴിഞ്ഞിട്ടുണ്ടെന്ന് ബി.വി.ജിയുടെ ചെയര്‍മാനും ,മാനേജിംഗ് ഡയറക്ടറുമായ ഹനുമന്ത് റാവു ഗെയ്ക്ക് വാദ് പറഞ്ഞു.

അടിയന്തിര സഹായത്തിനായ് 5000-ത്തോളം ജീവനക്കാരെയാണ് ഇതിനായി നിയമിച്ചിരിക്കുന്നത്. സര്‍ജറി ആവശ്യമായാല്‍ അതിനുവേണ്ട സജ്ജികരണങ്ങള്‍ പോലും ഇതില്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഏറ്റവും കൂടുതല്‍ പ്രസവ കേസുകള്‍ നടന്നത് പൂനെയിലായിരുന്നു(49,311), സോലാപൂര്‍(30,361), നാഗ്പൂര്‍(24,948) മുംബൈ(14,439) എന്നിങ്ങനെയാണ് കണക്കുകള്‍.

ഏറ്റവും കൂടുതല്‍ അടിയന്തിര സഹായങ്ങള്‍ ആവശ്യമായി വരുന്നത് രാവിലെ 8 മണിക്കും 12 മണിക്കും ഇടയിലാണ്. 33, 286 കേസുകളാണ് ഈ സമയത്ത് നടക്കുന്നത്. അതുപൊലെ, രാത്രി 8 മണി-രാത്രി 12 മണിക്കും ഇടയില്‍ നടക്കുന്നത് 1,15912 കേസുകള്‍, 12 മുതല്‍ നാലുവരെ നടക്കുന്നത് 1,11,851 കേസുകളാണ് പരിഗണിക്കുന്നത്.

ഒരു വര്‍ഷം 12,000 കുട്ടികളുടെ പ്രസവമാണ് എടുക്കുന്നതെന്ന് സിയോണ്‍ ആശപത്രിയിലെ മുന്‍ ഗൈനോക്കോളജിസ്റ്റ് ഡോ.വൈഎസ് നന്ദന്‍വാര്‍ പറഞ്ഞു. സങ്കീര്‍ണ്ണമായ പല പ്രസവ കേസുകളിലും സ്ത്രീകളില്‍ നിന്ന് 1.5 ലിറ്ററോളം രക്തം നഷ്ടപ്പെട്ടപ്പെടാറുണ്ട്. ഇത്തരം കേസുകളില്‍ സ്ത്രീകളൊ, കുട്ടികളൊ മരണപ്പെടാനും സാധ്യത കൂടുതലാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ ആംബുലന്‍സിന്റെ അടിയന്തിര സഹായം വളരെയധികം വിലപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

പ്രസവവുമായി ബന്ധപ്പെട്ട് പ്രത്യേക സമയമില്ല. ഏത് സമയവും വളരെ കരുതലോടെയാണ് ഈ അവസ്ഥയെ കാണേണ്ടത്. അതുകൊണ്ടു തന്നെ സ്ത്രീകളുടെ കാര്യത്തില്‍ സര്‍ക്കാരും പ്രത്യേക താത്പര്യമെടുക്കുന്നു. അശ്രദ്ധ മൂലം ഒരു കുഞ്ഞുപോലും മരണത്തിന് കീഴടങ്ങരുത്. അതുകൊണ്ടുതന്നെയാണ് ഇത്തരം ഒരു സംവിധാനം സര്‍ക്കാര്‍ നടപ്പിലാക്കിയതെന്നും എംഇഎംഎസ് അധികൃതര്‍ വ്യക്തമാക്കി.

Top