കര്‍ഷകര്‍ക്ക് വേണ്ടിയാണ് ബിജെപിക്കൊപ്പം സര്‍ക്കാര്‍ രൂപീകരിച്ചതെന്ന് അജിത് പവാര്‍

മുംബൈ : കര്‍ഷകര്‍ക്ക് വേണ്ടിയാണ് ബിജെപിക്കൊപ്പം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീരുമാനമെടുത്തതെന്ന് എന്‍സിപിയുടെ പുതിയ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍.

തെരഞ്ഞെടുപ്പ് ഫലം വന്ന് ഇത്രയും ദിവസമായിട്ടും ആര്‍ക്കും സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞില്ല, മഹാരാഷ്ട്രയില്‍ ശ്രദ്ധ വേണ്ട അനേകം പ്രശ്‌നങ്ങളുണ്ട്. കര്‍ഷകര്‍ക്ക് അടിയന്തര സഹായം ആവശ്യമുണ്ട് അത് കൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നും അജിത് പവാര്‍ വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ വന്‍ നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് ബി.ജെ.പി – എന്‍.സി.പി സഖ്യ സര്‍ക്കാര്‍ അധികാരമേറ്റത്. ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്‌നാവീസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്‍.സി.പിയുടെ അജിത് പവാര്‍ ഡെപ്യൂട്ടി മുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.

ജനഹിതത്തിന് വിരുദ്ധമായി സംസ്ഥാനത്ത് ഭരണം നേടാനാണ് ശിവസേന ശ്രമിച്ചതെന്ന് ദേവേന്ദ്ര ഫഡ്‌നാവീസ് മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങള്‍ ബി.ജെ.പിക്ക് വ്യക്തമായി ഭൂരിപക്ഷം നല്‍കി. എന്നാല്‍ മറ്റു പാര്‍ട്ടികളുമായി ശിവസേന കൂട്ടുകൂടാന്‍ ശ്രമിച്ചത് രാഷ്ട്രപതി ഭരണത്തിലേക്കാണ് സംസ്ഥാനത്തെ കൊണ്ടെത്തിച്ചതെന്നും ഫഡ്‌നാവീസ് പറഞ്ഞു.

Top