മഹാരാഷ്ട്ര കൃഷി മന്ത്രി സദാഭാവു കോട്ടിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

പൂന: മഹാരാഷ്ട്ര കൃഷി സഹമന്ത്രി സദാഭാവു കോട്ടിനെ സ്വാഭിമാനി ഷേത്കാരി സംഘാതന(എസ്എസ്എസ്) നിന്ന് പുറത്താക്കി.

കോട്ടിനെതിരേ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉന്നയിച്ച പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ നിയമിച്ച സമിതിയുടെ അധ്യക്ഷന്‍ ദശരഥ് സാവന്ത് ആണ് പുറത്താക്കല്‍ പ്രഖ്യാപിച്ചത്.

പാര്‍ട്ടി അധ്യക്ഷന്‍ രാജു ഷെട്ടി എംപിയോട് പുറത്താക്കല്‍ തീരുമാനത്തെ കുറിച്ച് അറിയിച്ചിരുന്നു. തീരുമാനമെടുക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം തങ്ങള്‍ക്ക് ലഭിച്ചിരുന്നുവെന്നും സാവന്ത് പറഞ്ഞു.

Top