മഹാരാഷ്ട്രയില്‍ മകന്‍ മധ്യവയസ്‌കയായ അമ്മയെ കൊലപ്പെടുത്തി

മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ നിസാരമായ തര്‍ക്കത്തെത്തുടര്‍ന്ന് മകന്‍ മധ്യവയസ്‌കയായ അമ്മയെ കൊലപ്പെടുത്തി. മുംബ്ര പട്ടണത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. മകന്‍ ആവശ്യപ്പെട്ട പണം നല്‍കാന്‍ വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണം.

കോപാകുലനായ ഇയാള്‍ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് അമ്മയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഐപിസി (302) വകുപ്പ് പ്രകാരം പ്രതിക്കെതിരെ മഹാരാഷ്ട്ര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

 

Top