മഹാരാജാസ് കോളേജ് ഇന്ന് തുറക്കും;ആറ് മണിക്ക് ശേഷം ക്യാംപസിൽ തുടരാനാകില്ല

വിദ്യാർത്ഥി സംഘർഷത്തെത്തുടർന്ന് വ്യാഴാഴ്ച മുതൽ അടച്ചിട്ട മഹാരാജാസ് കോളേജ് ഇന്ന് തുറക്കും. വിദ്യാർത്ഥി സംഘടനകളുമായുള്ള യോഗത്തിലാണ് ക്ലാസുകൾ വീണ്ടും തുടങ്ങാൻ തീരുമാനിച്ചത്. ക്യാംപസിലെ പൊലീസ് സാന്നിധ്യം തത്കാലം തുടരും. ആറ് മണിക്ക് ശേഷം ആരെയും ക്യാംപസിൽ  അനുവദിക്കില്ല.

സംഘർഷം ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ നിർദേശിക്കാനും ക്യാംപസിൽ അച്ചടക്കം ഉറപ്പു വരുത്താനും സമിതിയെ നിയോഗിക്കാനും വിദ്യാർത്ഥി സംഘടനകളുടെ പ്രതിനിധികളുടെ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. മൂന്ന് വിദ്യാർത്ഥികൾക്കാണ് സംഘർഷങ്ങളിൽ പരിക്കേറ്റത്. എസ്എഫ്ഐ, കെ എസ് യു, ഫ്രറ്റേണിറ്റി സംഘടനകളിൽ പെട്ടവർക്കാണ് പരിക്ക്.

Top