പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ പ്രതികരിച്ച് മഹാരാജാസ് വിദ്യാർത്ഥികൾ

പോപ്പുലർ ഫ്രണ്ട് മാത്രമല്ല, ലീഗും സംഘപരിവാർ സംഘടനകളും ഉയർത്തുന്നതും വർഗ്ഗീയ നിലപാട് തന്നെയെന്ന നിലപാടിൽ ഉറച്ച് എറണാകുളം മഹാരാജാസ് കോളജ് വിദ്യാർത്ഥികൾ. വർഗ്ഗീയ ശക്തികൾ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ കാമ്പസു കൂടിയാണിത്. പോപ്പുലർ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് തുടങ്ങിയ എട്ട് സംഘടനകളെ കേന്ദ്ര സർക്കാർ നിരോധിച്ച പശ്ചാത്തലത്തിൽ, കാമ്പസിൽ വച്ച് എക്സ്പ്രസ്സ് കേരളയോട് നടത്തിയ പ്രതികരണത്തിലാണ് വിദ്യാർത്ഥികൾ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

മുസ്ലിം ലീഗ് വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫും ആർ.എസ്.എസ് വിദ്യാർത്ഥി സംഘടനയായ എ.ബി.വി.പിയും വർഗ്ഗീയത ഉയർത്തുന്നതിനാൽ, ഈ സംഘടനകൾക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന അഭിപ്രായവും വിദ്യാർത്ഥികൾ ഉന്നയിക്കുകയുണ്ടായി.( വീഡിയോ കാണുക)

EXPRESS KERALA VIEW

Top