മഹാരാജാസ് കോളേജ് തുറന്നു; സമരം തുടരാന്‍ എസ്.എഫ്.ഐ

കൊച്ചി:വിദ്യാര്‍ത്ഥി സംഘര്‍ഷത്തെത്തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ അടച്ചിട്ട മഹാരാജാസ് കോളേജ് തുറന്നു. ക്ലാസുകള്‍ വീണ്ടും ആരംഭിച്ചുവെങ്കിലും ക്ലാസ് ബഹിഷ്‌കരിക്കാനാണ് ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടെ തീരുമാനം. അറബിക് സ്റ്റുഡന്റസ് കോഡിനേഷന്‍ കമ്മിറ്റിയാണ് ക്ലാസ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

അതിനിടെ എസ്.എഫ്.ഐ കോളേജില്‍ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുകയാണ്. അബ്ദുല്‍ നാസറിനെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. യൂണിയന്‍ അഡൈ്വസര്‍ ഡോ. കെ എം നിസാമുദീനെ പുറത്താക്കണമെന്നും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. അറബിക് ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപകനാണ് നിസാമുദീന്‍.

കഴിഞ്ഞ ബുധനാഴ്ചയാണ് കോളജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം ആരംഭിച്ചത്. ചരിത്ര ബിരുദ വിദ്യാര്‍ഥിയായ കാസര്‍കോട് മഞ്ചേശ്വരം സ്വദേശി പി എ അബ്ദുള്‍ നാസറിന് സംഘര്‍ഷത്തിനിടെ വെട്ടേറ്റു. ഇതിനു പിന്നില്‍ കെഎസ്‌യുഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു. എന്നാല്‍ ആക്രമണം അഴിച്ചുവിട്ടത് എസ് എഫ് ഐക്കാരെന്നാണ് കെ.എസ്.യുവിന്റെ വാദം.

Top