മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 17,794 പേര്‍ക്ക് കോവിഡ്

 

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 17,794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 13 ലക്ഷം കടന്നു. നിലവില്‍ സംസ്ഥാനത്ത് 13,00,757 രോഗബാധിതരാണുള്ളത്. 2,72,775 പേരാണ് ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 19,592 പേരാണ് സംസ്ഥാനത്ത് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 9,92,806 ആയി. 76.33 ശതമാനമാണ് സംസ്ഥാനത്തെ കോവിഡ് രോഗമുക്തി നിരക്ക്.

മഹാരാഷ്ട്ര പോലീസില്‍ മാത്രം ഇന്ന് 281 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4 പേര്‍ മരണപ്പെട്ടു. സംസ്ഥാന പോലീസില്‍ ഇതുവരെ 22,269 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 239 പേര്‍ മരണപ്പെട്ടു. നിലവില്‍ 3319 പേരാണ് ചികിത്സയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 416 പേര്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടു. സംസ്ഥാനത്തെ കോവിഡ് മരണസംഖ്യ 34,761 ആയി. 2.67 ശതമാനമാണ് സംസ്ഥാനത്തെ കോവിഡ് മരണനിരക്കെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.

Top