ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമാകുന്ന മഹാനടിയുടെ മേക്കിംഗ് വീഡിയോ കാണാം

mahanati

തെന്നിന്ത്യന്‍ നായിക സാവിത്രിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കുന്ന പുതിയ ചിത്രം മഹാനടിയുടെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു. എന്നാല്‍ മേക്കിംഗ് വീഡിയോയില്‍ ദുല്‍ഖറിന്റെ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ദുല്‍ഖര്‍ സല്‍മാന്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് മഹാനടി. കീര്‍ത്തി സുരേഷ് മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ സാവിത്രിയുടെ ഭര്‍ത്താവ് ജെമിനി ഗണേശനായാണ് ദുല്‍ഖര്‍ എത്തുന്നത്.

നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുഷ്‌ക ഷെട്ടി, സാമന്ത എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. നാഗ ചൈതന്യ, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരും ചിത്രത്തിലുണ്ട്. നേരത്തേ ദുല്‍ഖര്‍-കീര്‍ത്തി ജോഡിയുടെ ഒരു ലിറിക് വീഡിയോയും പോസ്റ്ററുകളും പുറത്തിറങ്ങിയിരുന്നു.

Top