മഹാനടിയില്‍ നിന്ന് വെട്ടിമാറ്റിയ രംഗങ്ങള്‍ പുറത്തുവിട്ടു; ചിത്രത്തിലെ മികച്ച രംഗമാണിതെന്ന് പ്രേക്ഷകര്‍

mahanati

തെലുങ്ക് ചിത്രം മഹാനടിയില്‍ നിന്ന് വെട്ടിമാറ്റിയ രംഗങ്ങള്‍ പുറത്തുവിട്ടു. സാവിത്രിയുമായി പ്രണയത്തിലായിരുന്ന സമയത്ത് ജെമിനിക്ക് പുഷ്പവല്ലി എന്ന മറ്റൊരു കാമുകി ഉണ്ടായിരുന്നു. പുഷ്പവല്ലിയില്‍ ജെമിനി ഗണേശന് ഉണ്ടായ മകളാണ് പിന്നീട് ഹിന്ദി സിനിമ അടക്കിവാണ സുന്ദരി രേഖ. മഹാനടിയില്‍ രേഖയെ പരിചയപ്പെടുത്തുന്ന രംഗമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

ദുല്‍ഖറിന്റെയും കീര്‍ത്തിയുടെയും അത്യുഗ്രന്‍ പ്രകടനമാണ് ഈ രംഗത്തില്‍ കാണാന്‍ കഴിയുന്നത്. ഈ രംഗം സിനിമയില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ചിത്രത്തിലെ ഏറ്റവും മികച്ച രംഗമാണിതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ദുല്‍ഖര്‍ സല്‍മാനും ഈ രംഗം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു.

Top