അല്ലു അര്‍ജുന്‍ ചിത്രത്തിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ദുല്‍ഖറിന്റെ മഹാനടി

mahan

നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ദുല്‍ഖര്‍ ചിത്രം മഹാനടിയുടെ തെലുങ്ക് പതിപ്പ് തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ്. മെയ് ഒമ്പതിനാണ് തെലുങ്ക് പതിപ്പ് റിലീസ് ചെയ്തത്. ആന്ധ്രയ്ക്കും തെലങ്കാനയ്ക്കുമൊപ്പം പ്രധാന നഗരങ്ങളിലും ചിത്രം പ്രദര്‍ശനത്തിനെത്തി.

ഇന്ത്യയിലെ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവരാനിരിക്കുന്നതേയുള്ളൂവെങ്കില്‍ യുഎസില്‍ നടന്ന പ്രീപെയ്ഡ് പ്രിവ്യൂ പ്രദര്‍ശനങ്ങളുടെ ബോക്‌സ്ഓഫീസ് റിപ്പോര്‍ട്ട് ഇതിനകം പുറത്തെത്തിയിട്ടുണ്ട്. ആദ്യദിനം അമേരിക്കയില്‍ റിലീസ് ചെയ്ത 142 തിയേറ്ററുകളില്‍ നിന്നായി 3,00,984 ഡോളര്‍ ചിത്രം വാരിയതായാണ് റിപ്പോര്‍ട്ട്.

ചിലയിടങ്ങളിലെ കണക്ക് ഇതുവരെ പുറത്തുവന്നിട്ടില്ല. പ്രിവ്യൂ കളക്ഷനില്‍ തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുന്റെ ഏറ്റവും പുതിയ ചിത്രം ‘നാ പേര് സൂര്യ’യെ മഹാനടി മറികടന്നു. 2.14 ലക്ഷം ഡോളറായിരുന്നു അല്ലു അര്‍ജുന്‍ ചിത്രത്തിന്റെ യുഎസ് പ്രിവ്യൂ കളക്ഷന്‍.

തെലുങ്കില്‍ റിലീസ് ദിനം ഏറ്റവും കൂടുതല്‍ പണം വാരിയ നാലാമത്തെ ചിത്രമായി മഹാനടി മാറിയതായും വിവരമുണ്ട്. അജ്ഞാതവാസി, ഭാരത് അനെ നേനു, രംഗസ്ഥലം എന്നീ ചിത്രങ്ങളാണ് മൂന്ന് സ്ഥാനങ്ങളിലുള്ളത്.

Top