ഒറ്റ സിനിമ കൊണ്ട് സൂപ്പര്‍സ്റ്റാറുകളെയടക്കം മലര്‍ത്തിയടിച്ച് തെലുങ്ക് മണ്ണില്‍ ദുല്‍ഖര്‍ . . !

dq-3

കോളിവുഡിനെ മാത്രമല്ല ബോളിവുഡിനെ പോലും ഞെട്ടിച്ചിരിക്കുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍.അദ്ദേഹം അഭിനയിച്ച ‘മഹാനടി’ എന്ന സിനിമ തെലുങ്കിലും ഇപ്പോള്‍ തമിഴ്നാട്ടിലും കേരളത്തിലും വന്‍ വിജയ കുതിപ്പാണ് നടത്തുന്നത്.

രാജ്യത്തെ പ്രമുഖ സംവിധായകന്‍ രാജമൗലി അടക്കമുള്ള ഉന്നതര്‍ ദുല്‍ഖറിന്റെ അഭിനയത്തെ പ്രശംസിച്ച് രംഗത്ത് വന്നതിനു പിന്നാലെ ആദ്യ ചിത്രത്തില്‍ തന്നെ വിദേശത്ത് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുന്റെ ‘നാ പേര് സൂര്യ’യെ ദുല്‍ഖര്‍ മലര്‍ത്തിയടിച്ചു കഴിഞ്ഞു.

dq-1

dq-1

റിലീസിന് തലേന്ന് തെലുങ്ക് സൂപ്പര്‍ സ്റ്റാറുകളുടെ സിനിമകള്‍ക്ക് അമേരിക്കയില്‍ പെയ്ഡ് പ്രിവ്യൂകള്‍ വയ്ക്കാറുണ്ട്.കന്നി ചിത്രമായിട്ടും തെലുങ്കനല്ലാതിരുന്നിട്ടും ദുല്‍ഖറിന്റെ ‘മഹാനടി’ക്കും ഇത്തരമൊരു പരീക്ഷണ പ്രദര്‍ശനം നടത്താന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തയ്യാറാവുകയായിരുന്നു.പ്രിവ്യൂ പ്രദര്‍ശനത്തിന് മാത്രം 3.03 ലക്ഷം ഡോളറാണ് (2.04) കോടി രൂപ ദുല്‍ഖര്‍ സിനിമ സ്വന്തമാക്കിയത്.അല്ലു അര്‍ജുന്‍ സിനിമയ്ക്ക് ആകട്ടെ 1.43 കോടി രൂപയാണ് (2.14 ലക്ഷം ഡോളര്‍) ലഭിച്ചത്.

പ്രിവ്യൂ കളക്ഷന്‍ തന്നെ ഇങ്ങനെയാണെങ്കില്‍ സിനിമ ഒരാഴ്ച പിന്നിടുന്നതോടെ വിദേശത്തും രാജ്യത്തിനകത്തും റെക്കോര്‍ഡ് പണം വാരുമെന്ന കാര്യം ഉറപ്പാണെന്നാണ് സിനിമാ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്.

dq 2

ആദ്യ സിനിമയില്‍ തന്നെ തെലുങ്കില്‍ മുന്‍ നിരയില്‍ ഇരിപ്പിടം സ്വന്തമാക്കുക എന്നത് ദുല്‍ഖറിനെ സംബന്ധിച്ച് വലിയ നേട്ടം തന്നെയാണ്.തമിഴിലെയും മലയാളത്തിലെയും മറ്റ് ഒരു സൂപ്പര്‍ താരത്തിനും സ്വന്തമാക്കാന്‍ കഴിയാത്ത നേട്ടമാണിത്.

ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയായി തെലുങ്കില്‍ തകര്‍ത്ത് അഭിനയിക്കാന്‍ മമ്മുട്ടി ഒരുങ്ങവെയാണ് ഒരു മുഴം മുന്‍പേ മകന്‍ തെലുങ്ക് മണ്ണില്‍ കാലുറപ്പിച്ചിരിക്കുന്നത്.പ്രതിഫല കാര്യത്തിലും കളക്ഷന്‍ കാര്യത്തിലും തെന്നിന്ത്യയിലെ ഏറ്റവും വലിയ മാര്‍ക്കറ്റ് ആണ് ആന്ധ്രപ്രദേശും തെലുങ്കാനയും.Related posts

Back to top