‘മഹാന്‍’; ധ്രുവ് വിക്രത്തിന്റെ ക്യാരക്ടര്‍ ടീസര്‍ പുറത്തിറങ്ങി

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മഹാന്‍. വിക്രവും മകന്‍ ധ്രുവ് വിക്രമും ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നേരത്തെ വിക്രമത്തിന്റെ ക്യാരക്ടര്‍ ടീസര്‍ പുറത്തുവിട്ടിരുന്നു. ഇപോഴിതാ ധ്രുവ് വിക്രമിന്റെ ക്യാരക്ടര്‍ പുറത്തുവിട്ടിരിക്കുന്നു.

ഡാഡ എന്ന് ആണ് ചിത്രത്തില്‍ ധ്രുവ് വിക്രമിന്റെ കഥാപാത്രത്തിന്റെ പേര്. മകന്‍ ധ്രുവുമായി ആദ്യമായി ഒന്നിക്കുന്ന മഹാന്‍ വിക്രമിന്റെ അറുപതാമത്തെ ചിത്രമാണ്. സന്തോഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സന്തോഷ് നാരായണന്റെ മറ്റൊരു ഹിറ്റ് ചിത്രമാകും ഇതെന്നാണ് ടീസറിലെ സംഗീതം സൂചിപ്പിക്കുന്നത്.

സെവന്‍ സക്രീന്‍ സ്റ്റുഡിയോ ചിത്രം നിര്‍മിക്കുന്നു. സിമ്രാന്‍, ബോബി സിന്‍ഹ, വാണിഭോജന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

 

Top