വിവാഹം ദിവസം വിഷമവും അപമാനവും ഉണ്ടാക്കുന്ന വിധത്തില്‍ ഒരാള്‍ പെരുമാറി!

ര്‍ത്തകിയും നടിയുമായ മഹാലക്ഷ്മിയുടെ വിവാഹം ഡിസംബറില്‍ ആയിരുന്നു നടന്നത്. ഇപ്പോള്‍ താരത്തിന്റെ അച്ഛന്‍ സര്‍വ്വേശ്വരന്‍ പോസ്റ്റ് ചെയ്ത ഫെയ്‌സ് ബുക്ക് പോസ്റ്റാണ് വൈറലായിരിക്കുന്നത്. ‘ഞങ്ങളുടെ അനുവാദമില്ലാതെ വിവാഹമംഗള കര്‍മത്തിലുണ്ടായിരുന്ന ഒരുവ്യക്തി ഞങ്ങള്‍ക്കൊക്കെ വളരെ വേദനയും വിഷമവും അപമാനവും ഉണ്ടാക്കുന്ന വിധത്തില്‍ പെരുമാറി’എന്നുള്ള ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റാണിപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

സര്‍വേശ്വരന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വായിക്കാം

എത്രയും സ്‌നേഹം നിറഞ്ഞ എന്റെ സുഹൃത്തുക്കളെ,
ഞങ്ങളുടെ മകളുടെ കല്യാണത്തിന് പങ്കെടുക്കുകയും അവരെ അനുഗ്രഹിക്കുകയും ആശീര്‍വദിക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദിയും കടപ്പാടും സ്‌നേഹവും വിനയപുരസ്സരം അറിയിച്ചുകൊള്ളട്ടെ,
ഒത്തിരി ആള്‍ക്കാരെ വിളിക്കാന്‍ വിട്ടുപോയി, മനപ്പൂര്‍വം അല്ലെന്നും സദയം ക്ഷമിക്കുമെന്നും വിശ്വസിക്കുന്നു.
ഈ സന്തോഷത്തോടൊപ്പം കല്യാണ ക്ഷണക്കത്തില്‍ പ്രത്യേകം പറഞ്ഞിരുന്നു സംഭാവനകള്‍ സ്വീകരിക്കുകയില്ലെന്നും. അത് ഞങ്ങള്‍ പാലിക്കുകയും ചെയ്തു.
പക്ഷെ കല്യാണമണ്ഡപത്തില്‍വെച്ചുതന്നെ കുടുംബത്തിലെ ഞങ്ങള്‍ ആരുമറിയാതെ,
ഞങ്ങളുടെ അനുവാദമില്ലാതെ വിവാഹമംഗളകര്മത്തിലുണ്ടായിരുന്ന ഒരുവ്യക്തി ഞങ്ങള്‍ക്കൊക്കെ വളരെ വേദനയും വിഷമവും അപമാനവും ഉണ്ടാക്കുന്നവിധത്തില്‍ വിവാഹസദ്യ സംഭാവനചെയ്തത് താനാണ്എന്ന് പറഞ്ഞു (ശെരിക്കും കല്യാണസദ്യയുടെ മുഴുവന്‍ സാമ്പത്തിക ഇടപാടും ഞാന്‍ തീര്‍ത്തിരുന്നു ) പലരില്‍ നിന്ന് പൈസ പിരിക്കുകയും ഞങ്ങളെ സമൂഹത്തിന്റെ മുന്നില്‍ നാണംകെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഞങ്ങളിലാരുമറിയാതെ ഞങ്ങള്‍ക്കുണ്ടായിരിക്കുന്ന മാനഹാനിക്ക് ആരില്‍ നിന്നൊക്കെഅവര്‍ പൈസവാങ്ങിയിട്ടുണ്ടോ അവര്‍ക്കൊക്കെ തിരികെനല്‍കി നിരുപാധികം ചെയ്തുപോയ തെറ്റിന് പരസ്യമായി മാപ്പു ചോദിക്കണമെന്ന് വിനീതമായി ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു
ആവശ്യമായിവന്നാല്‍ ഇതില്‍ കൂടുതല്‍ എല്ലാ തെളിവുകളോടും ഏതു മാധ്യമത്തിന് മുന്നില്‍ വന്നു എന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഞാന്‍തയ്യാറാണ്
ഇതില്‍ ഞാന്പറഞ്ഞിരിക്കുന്നത് നൂറുശദമാനം ശെരിയാണ്. എന്തെങ്കിലും സംശയം ഉള്ളവര്‍ക്ക് നേരില്‍ ബന്ധപ്പെടാം ഫോണ്‍ നമ്പര്‍ (0091 9447163278)
വളരെഏറെ വിഷമത്തോടെ വിനയത്തോടെ

സര്‍വേശ്വരന്‍
കലാസാഗര്‍. വലിയവിള. തിരുമല പി ഓ
തിരുവനന്തപുരം 695006

https://www.facebook.com/sarveswaranganesan22/posts/2710419929003940

Top